കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈനെ കൊന്നത്് ജോളി തന്നെയെന്ന പൊലീസ്. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആല്‍ഫൈനിനു ഭക്ഷണം നല്‍കിയതെന്നായിരുന്നു ജോളി പറഞ്ഞിരുന്നത്.

ആല്‍ഫൈനിനു ജോളി ഇറച്ചിക്കറിയില്‍ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു. കൂട്ടക്കൊല നടത്താന്‍ ജോളി രണ്ടുപേരില്‍ നിന്നും സയനൈഡ് വാങ്ങിയിരുന്നെന്നും പൊലീസ്.

പ്രജി കുമാറിനെ കൂടാതെ മറ്റൊരാളില്‍ നിന്ന കൂടി ജോളി സയനൈഡ് വാങ്ങിയതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ഇയാള്‍ ജീവിച്ചിരുപ്പില്ലാത്തതിനാല്‍ അയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാകില്ലെന്ന് അന്വേഷക സംഘം വ്യക്തമാക്കി.