ജോളിക്ക് സയനൈഡ് ലഭിച്ചത് 2 പേരിൽ നിന്നെന്ന് അന്വേഷണസംഘം

ജോളിക്ക് സയനൈഡ് ലഭിച്ചത് 2 പേരിൽ നി നിന്നെന്ന് അന്വേഷണസംഘം. മാത്യു പ്രജുകുമാറിന് പുറമെ മറ്റൊരാളിൽ നിന്നു കൂടി സയനൈഡ് എത്തിച്ചു നൽകി. ജോളി ബാഗിൽ നിന്ന് തെളിവെടുപ്പിനിടെ എടുത്ത് നൽകിയത് സയനൈഡ് എന്ന് സംശയം, ഇത് പരിശോധനക്ക് അയച്ചതായി അന്വേഷണസംഘം. കല്ലറ തുറക്കാതിരിക്കാൻ ജോളി പള്ളി വികാരിയെയും സ്വാധീനിക്കാനും ശ്രമിച്ചു.

അന്നമ്മയ്ക്ക് ശേഷം നടന്ന 5 കൊലപാതകങ്ങളും സയനൈഡ് നൽകിയെന്ന മൊഴിയാണ് ജോളി ആവർത്തിക്കുന്നത്. പ്രജുകുമാറിന് പുറമെ മറ്റൊരാളിൽ നിന്നു കൂടി, മാത്യു സയനൈഡ് ജോളിക്ക് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് വ്യക്തമായി. ഇയാൾ മരിച്ചതിനാൽ ഇതു വഴി അന്വേഷണം നടത്തേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം. 5 മരണങ്ങളും മാത്യുവിന് അറിയാമായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. തെളിവെടുപ്പിനിടെ ജോളിയുടെ ബാഗിൽ നിന്ന് ലഭിച്ച ബ്രൗൺ നിറത്തിലുള്ള വസ്തു സയനൈഡ് ആണെന്ന സംശയത്തിൽ ഇത് പരിശോധനക്ക് അയച്ചു.

ഷാജുവിന്റെ മകൾ ആൽഫൈനെ കൊന്നതും ജോളി തന്നെയാണ്. ബ്രഡിൽ സയനൈഡ് പുരട്ടി വെക്കുകയായിരുന്നു. ഇതറിയാതെ മറ്റൊരാൾ കുട്ടിക്ക് നൽകുന്ന സാഹചര്യം സൃഷ്ടിചച്ച് ജോളി മരണം ഉറപ്പു വരുത്തിയെന്നും മൊഴി നൽകി. കല്ലറ തുറക്കാതിരിക്കാൻ പള്ളി വികാരിയെ സ്വാധീനിക്കാനും ജോളി ശ്രമിച്ചു. ആത്മാക്കൾ പുറത്ത് വരുമെന്ന് കുടുംബങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചും തെളിവ് ശേഖരണം തടസ്സപ്പെടുത്താൻ ജോളി കരുക്കൾ നീക്കിയതായും അന്വേഷണ സംഘം കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here