പത്ത് വർഷം മുൻപ് തിരുവനന്തപുരം ഭരതന്നൂരിൽ 12 വയസ്സുകാരൻ ആദർശ് ദൂരൂഹസാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു.

കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധിക്കാനാണ് തീരുമാനം.തിങ്കളാ‍ഴ്ച കുട്ടിയെ സംസ്കരിച്ച കു‍ഴി തുറന്നാണ് പരിശോധന.

ആദർശിന്റേത് കൊലപാതകമാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയെങ്കിലും പ്രതിയെ പിടികൂടാൻ ക‍ഴിഞ്ഞിരുന്നില്ല.