53 വർഷം തുടർച്ചയായി ഭരിച്ച പാല ജയിക്കാമെങ്കിൽ 23 വർഷം ഭരിച്ച കോന്നിയും എല്‍ഡിഎഫ് പിടിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കോന്നി മെഡിക്കൽ കോളേജ് എല്‍ഡിഎഫ് സർക്കാർ യാഥാർത്യമാക്കുമെന്നും ഡിസംബറിൽ OP ചികിൽസ ആരംഭിക്കുമെന്നും കോടിയേരി പറഞ്ഞു. കോന്നിയിലെ വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കോന്നിയിൽ എത്തിയ കോടിയേരിബാലകൃഷ്ണൻ രാവിലെ തേക്ക്തോടും വൈകുന്നേരം കോന്നി ചന്തയിലും അരുവാപുലത്തെയും മൂന്ന് പൊതുയോഗങ്ങളിൽ സംസാരിച്ചു. കോൺഗ്രസിനെയും, ബിജെപിയേയും രാഷ്ട്രീയമായി ആക്രമിക്കുന്നതിനൊപ്പം മണ്ഡലത്തിന്റെ പൊതുവായ വികസനവും പരാമർശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം .വരുന്ന ഡിസംബറിൽ കോന്നി മെഡിക്കൽ കോളേജിൽ ഒ.പി ചികിൽസ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

വരുന്ന ഇരുപത് മാസത്തേക്ക് MLA യായി തിരഞ്ഞെടുക്കാൻ ജനീഷ് കുമാറിന് കോന്നികാർ അവസരം നൽകണമെന്ന് കോടിയേരി കൂട്ടി ചേർത്തു. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ. കാതോലിക്ക ബാവയുമായി കോടിയേരി കൂടി കാഴ്ച്ച നടത്തി. സഭ മേലധ്യക്ഷനെ കണ്ടതിൽ രാഷ്ട്രീയം ഇല്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് സ്ഥലത്തെയും പൊതുയോഗങ്ങളിൽ വൻ ജനക്കൂട്ടമാണ് കൊടിയേരി ബാലകൃഷ്ണനെ കേൾക്കാൻ എത്തിയത്.