കൊച്ചിയുടെ വികസനത്തിന്‌ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു വെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയ്‌

കൊച്ചിയുടെ വികസനത്തിന്‌ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയ്‌. എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ്‌ ദി കാൻഡിഡേറ്റ്‌ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മനു റോയ്‌. വികസനത്തെ പിന്നോട്ടടിക്കുന്ന നഗരസഭാ ഭരണത്തിലെ വീഴ്‌ചകൾ തുറന്നുകാട്ടിയ മനു റോയ്‌ തന്റെ വികസന കാഴ്ചപ്പാടുകളും യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.

എറണാകുളത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുത്താൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനാണ് മുഖ്യപരിഗണന നൽകുകയെന്ന് മനു റോയ്‌ പറഞ്ഞു. വടുതല, പേരണ്ടൂർ, അറ്റ്‌ലാന്റിസ്‌ റെയിൽവേ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കും. സിറ്റി ഗ്യാസ്‌ പദ്ധതി നഗരത്തിൽ യാഥാർഥ്യമാക്കാൻ ഇടപെടും. ബ്രഹ്‌മപുരം പ്ലാന്റ്‌ ആധുനികവൽക്കരിച്ച്‌ ശാസ്‌ത്രീയ മാലിന്യസംസ്‌കരണത്തിന്‌ നടപടിയെടുക്കും. അങ്ങനെ പോകുന്നു മനുവിന്റെ വികസന ലക്ഷ്യങ്ങൾ.

കൊച്ചി നഗരസഭയുടെ ഭരണം ഇത്രയും മോശമായ കാലം ഓർമയിലില്ലെന്ന്‌ മനു റോയ് പറഞ്ഞു. നഗരത്തിലെ 85 ശതമാനം വരുന്ന കോർപറേഷൻ റോഡുകളുടെ ശോച്യാവസ്ഥയിലും മാലിന്യ സംസ്‌കരണത്തിലും നഗരസഭ ഭരണാധികാരികളുടെ അനാസ്ഥ പ്രകടമാണ്‌.ഡെപ്യൂട്ടി മേയർ യുഡിഎഫ്‌ സ്ഥാനാർഥിയായതുകൊണ്ടുതന്നെ നഗരസഭയുടെ അനാസ്ഥ മണ്ഡലത്തിൽ പ്രധാന ചർച്ചയാണ്‌. വികസന പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നേറിയ സംസ്ഥാന സർക്കാരിനൊപ്പമാണ്‌ മണ്ഡലത്തിലെ ജനവികാരമെന്നും മനു റോയ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel