വിധു വിൻസന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് സിനിമയുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ച് മമ്മൂട്ടി

മാൻഹോൾ എന്ന ചിത്രത്തിന് ശേഷം വിധു വിൻസന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാൻഡ് അപ്പ് സിനിമയുടെ ടീസർ, ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ ടീസർ, ഓഡിയോ ലോഞ്ചുകൾ നിർവ്വഹിച്ചത്.

ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍റെ കഥയാണ് തന്‍റെ രണ്ടാമത്തെ ചിത്രത്തിലൂടെ വിധുവിൻസെന്‍റ് പറയുന്നത്. നിമിഷ സജയനും, രജീഷ വിദ്ധയനുമാണ് കേന്ദ്ര കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നടൻ മമ്മൂട്ടി ചിത്രത്തിന്‍റെ ടീസർ, ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ചു.ചിത്രത്തിന്‍റെ പേര് എന്താണർത്ഥമാക്കുന്നതെന്ന് പിടികിട്ടുന്നില്ലെന്ന് പറഞ്ഞ നടന്‍ മമ്മൂട്ടി സ്റ്റാന്‍ഡ് അപ്പിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. ചടങ്ങില്‍ ചിത്രത്തിലെ ഗാനങ്ങളുടെ അവതരണവും നടന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സംവിധായകരായ ജോഷി, രൺജി പണിക്കർ, സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ചടങ്ങിനിടെ ഡബ്ല്യൂ സി സി അംഗമായ വിധുവിൻസന്‍റിനെ സംവിധായകരുടെ സംഘടനയായ ഫെഫ്കയിലേക്ക് രൺജി പണിക്കർ ക്ഷണിച്ചു. മലയാള സിനിമയിൽ നിലവിലുള്ള വീഭാഗീയതയുടെ മഞ്ഞുരുക്കമാണ് ഈ ചിത്രത്തിലൂടെ സംഭവിച്ചിരിക്കുന്നതന്ന് ചിത്രത്തിന്‍റെ നിർമ്മാതാവ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here