ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താൻ ജോളി മുമ്പും ശ്രമിച്ചിരുന്നവെന്ന് പൊലീസ്. മൂന്ന് തവണ സിലിയെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി ജോളി പൊലീസിനോട് സമ്മതിച്ചു. ആൽഫെെനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം സിലിയെ വകവരുത്താനും ജോളി ആലോചിച്ചിരുന്നുവെന്നാണ് ജോളിയുടെ മൊഴി.
സിലിക്കും ഷാജുവിനും കുട്ടികൾക്കുമൊപ്പം ദന്താശുപത്രിയിൽ എത്തിയ ജോളി തന്ത്രപൂര്‍വ്വം കുട്ടികളെ പണം നല്കി പുറത്തേക്കയച്ചു. സിലിക്ക് സുഖമില്ലാതിരുന്നതിനാല് ആശുപത്രി ആവശ്യങ്ങള്‍ക്കായി ഷാജു പോയ തക്കം നോക്കി ജോളി സിലിക്ക് സയനെെഡ് നല്കുകയായിരുന്നു. സിലി വകയിരുത്താനായി അവസരം കാത്തിരുന്ന ജോളി സയനൈഡ് കെെയില് പതിവായി കരുതിയിരുന്നു. സിലിക്ക് ഗുളികയിൽ പുരട്ടിയാണ് സയനൈഡ് നൽകിയത്. സിലിയുടെ ക്ഷീണം മാറാൻ എന്ന വ്യാജേന സയനൈഡ് പുരട്ടിയ ഗുളിക നല്കുകയായിരുന്നു. സിലിക്കൊപ്പം വിശ്വസിപ്പിക്കാനെന്ന വണ്ണം ജോളിയും സയനൈഡ് അംശമില്ലാത്ത ഗുളിക കഴിക്കുകയും ചെയ്തു. ഗുളിക കഴിച്ചയുടൻ സിലി കുഴഞ്ഞു വീണ സിലിയെ ആശുപത്രിയിലെത്തിച്ചത് ജോളിയായിരുന്നു. ജോളിയുടെ കാറിലായിരുന്നു സിലിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സിലിയുടെ മരണം നേരിൽ കാണാൻ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചുവെന്നും ജോളി മൊഴി നല്കി. 10 മിനിട്ടിലെത്താമായിരുന്നപ്പോള്‍ അനാവശ്യമായി അരമണിക്കൂറോളം കാറോടിച്ചാണ് സിലിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് ജോളി പൊലീസിന് നല്കിയിരിക്കുന്ന മൊഴി.
അന്നമ്മയുടെ സഹോദരൻ മാത്യുവിന് മദ്യത്തിലാണ് സയനൈഡ് കലക്കി നല്കിയതെന്നും ജോളി പൊലീസിനോട് തുറന്ന് പറഞ്ഞു. തലേന്ന് മാത്യുവിനൊപ്പമിരുന്ന മദ്യപിച്ച ജോളി. വിശ്വസനീയമായ തരത്തിൽ ബാക്കിയുണ്ടായിരുന്ന മദ്യത്തിൽ സയനൈഡ് ചേര്‍ത്ത ശേഷം അവിടെ നിന്ന് പോയി. ബാക്കിയുള്ള മദ്യം നാളെ കഴിക്കാമെന്ന് മാത്യുവിനോട് പറഞ്ഞ ജോളി, പിറ്റേന്ന് തന്നെ മദ്യം എടുത്ത് കഴിക്കാനായി മാത്യുവിനെ ഫോണിൽ വിളിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മദ്യം കഴിച്ച മാത്യു അവശനിലയിലായപ്പോഴേക്കും ജോളി വീട്ടിലെത്തി മരണം ഉറപ്പാക്കുകയും ചെയ്തു. മരണം തനിക്ക് ഹരമായിരുന്നുവെന്നും മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.