കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ തെളിയിക്കുന്നതിൽ കേരള പൊലീസ് നേട്ടം. എഡിജിപി മനോജ് എബ്രഹാമിനെ ഇൻറർപോൾ സെമിനാറിലേക്ക് ക്ഷണം. കുട്ടികളുടെ ലൈംഗിക വീഡിയോകൾ പ്രചരിപ്പിക്കുന്നവരെ പിടികൂടന്നതിന്റെ മികവിനാ അംഗീകാരം.

നവംബറിൽ ഫ്രാൻസിൽ നടക്കുന്ന സെമിനാറിലേക്കാണ് ക്ഷണം. കുട്ടികൾക്ക് എതിരായ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ കേരളാ പോലീസിന്റെ മികവിനെ രാജ്യാന്തര കുറ്റാന്വേഷണ ഏജൻസിയായ ഇൻറർപോൾ പ്രശംസിച്ചു.

പോലീസ് ആസ്ഥാനത്തെ അഡ്മിസ്ട്രേഷൻ ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറലും , ഓൺലൈൻ ഓൺലൈൻ കുറ്റക്യത്യങ്ങളെ പറ്റി പോലീസിന് വിവരം നൽകുന്ന സൈബർ ഡോമിന്റെ നോഡൽ ഓഫീസറുമാണ് മനോജ് എബ്രഹാം