കൂടത്തായി കൂട്ടകൊലപാതകം: ലീഗ് നേതാവിന്റെ വീട്ടില്‍ പരിശോധന

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായി ലീഗ് നേതാവിന്റെ വീട്ടില്‍ പരിശോധന. പഞ്ചായത്ത് വൈസ്പ്രസിഡന്റു കൂടിയായ ലീഗ് നേതാവ് ഇമ്പിച്ചിമൊയ്തീന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്.

കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയുമായി ലീഗ് നേതാവിന് ബന്ധമുണ്ടെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസിന്റെ റെയ്ഡും.

ഭൂമിയിടപാടില്‍ കരമടക്കുന്നതിന് ജോളിയെ ഇമ്പിച്ചി മൊയ്തീന്‍ സഹായിച്ചിരുന്നു. ഈ ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തുകയാണ് റെയ്ഡിന്റെ ഉദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here