ദില്ലി പിസിസിയിൽ പൊട്ടിത്തെറി; അമ്മയുടെ മരണത്തിന് കാരണം പിസി ചാക്കോ ആണെന്ന് ഷീല ദീക്ഷിതിന്റെ മകന്‍

ദില്ലി പിസിസിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ സിപിൻ ഗ്രേസ് നേതൃത്വതിന്റെ ഇടപെടൽ. ഷീല ദീക്ഷിതിന്റെ മരണത്തിന് കാരണം പിസി ചാക്കോ ആണെന്ന് ആരോപിച്ചുള്ള മകന്റെ കത്ത് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറി. സന്ദീപ് ദീക്ഷിതിനെതിരെ നടപടിക്ക് സാധ്യത. അതേ സമയം പിസി ചാക്കോ രാജിവെക്കണമെന്ന ആവശ്യവും ദില്ലി പിസിസിയിൽ ശക്തമായ്ക്കഴിഞ്ഞു.

മുൻ മുഖ്യമന്ത്രിയും ദില്ലി കോണ്ഗ്രസ് അധ്യക്ഷയുമായ ഷീല ദീക്ഷിതിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണം പിസി ചാക്കോ ആണെന്ന് ആരോപിച്ചുള്ള ഷീല ദീക്ഷിതിനെ മകന്റെ കത്ത് പുറത്തായതോടെയാണ് ദില്ലി പിസിസിയിൽ പൊട്ടിത്തെറി രൂക്ഷമായത്. പിസി ചാക്കോ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പിസി ചാക്കൊക്കെതിരെ പടയൊരുക്കം ശക്തമായതോടെ ഇന്നലെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ പിസി ചാക്കോ കണ്ടിരുന്നു. പിസി ചാക്കോക്ക് പുറമെ സോണിയ ഗാന്ധിക്കും സന്ദീപ് ദീക്ഷിത് കത്തയച്ചിരുന്നു.ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തുവരുന്ന സാഹചര്യത്തിലാണ് പാർട്ടികകത് പൊട്ടിത്തെറി രൂക്ഷമായിരിക്കുന്നത്.

ഇതോടെ പ്രശ്നം പരിഹാരതിനായുള്ള നടപടി നേതൃത്വം ആരംഭിച്ചു. കത്ത് അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയാണ് എകെ ആന്റണിക്ക് കത്ത് നൽകിയത്.ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ചാക്കോയുടെ വാദം. ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ തന്നെ ചാക്കോ വിഭാഗവും ഷീലാ ദീക്ഷിത് വിഭാഗവും പരസ്യമായ പോരിലാണ്.ഇതിന്റെ ഭാഗമാണ് ഇപ്പോഴുള്ള കത്തെന്നും ആരോപണം ഉണ്ട്. അതേ സമയം പാർട്ടിയെ പ്രതിരോധത്തിലാക്കിയ സന്ദീപ് ദീക്ഷിതിനെതിരെ നടപടി ഉണ്ടായെക്കുമെന്നാണ് മുതിർന്ന നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News