ഹാഗിബിസ് ചുഴലിക്കാറ്റ്: ജപ്പാനില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 11 മരണം

മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റ് മൂലമുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ജപ്പാനില്‍ 11 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പുഴകള്‍ കരകവിഞ്ഞ് ജനവാസ മേഖലകളില്‍ കനത്ത നാശനഷ്ടമുണ്ടാക്കി. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ആയിരക്കണക്കിന് പേരാണ് വീടുകള്‍ ഉപേക്ഷിച്ച് അഭയ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

ശാന്തമഹാസമുദ്രത്തില്‍ സമീപകാലത്ത് അനുഭവപ്പെട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ജപ്പാനില്‍ വ്യാപകമായ നാശനഷ്ടമാമുണ്ടാക്കിയത്. ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര നിലംപതിച്ചു. വൈദ്യുതിവിതരണവും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ചുഴലിക്കാറ്റ് വടക്കുദിശയിലൂടെ ഹോന്‍ഷു ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.

1958-ല്‍ 1200 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിന് തുല്യമാണിതെന്നും മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായും ഏജന്‍സി പറഞ്ഞു. ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി വേള്‍ഡ് കപ്പ് മത്സരങ്ങളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. പ്രധാനപ്പെട്ട രണ്ട് വിമാനക്കമ്പനികളും സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ബുള്ളറ്റ് ട്രെയിനുകളും നിര്‍ത്തിയതായി റെയില്‍വേ കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News