മരണം മുഖാമുഖം കണ്ട മരപ്പട്ടിയെ രക്ഷിച്ച് കേരളാ ഫയര്‍ഫോഴ്‌സ്

മരണം മുഖാമുഖം കണ്ട മരപ്പട്ടിയെ രക്ഷിച്ച് കേരളാ ഫയര്‍ഫോഴ്‌സ്. തിരുവനന്തപുരത്തെ കൈരളി ടി വി ആസ്ഥാനത്ത് പതിനഞ്ചടിയോളം താഴ്ചയില്‍ വീണുപോയ മരപ്പട്ടിയെയാണ് ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തിയത്. ഫോറസ്റ്റുകാരെ വിവരമറിയിച്ച് മരപ്പട്ടിയെ തുറന്ന് വിട്ടു.

രാത്രി സഞ്ചാരത്തിനിടയില്‍ പാവം പെട്ടുപോയതാണ്. ഏകദേശം പതിനഞ്ചടിയോളമുണ്ട് താഴ്ച. കൂടയുള്ളവരൊക്കെ ഉപേക്ഷിച്ച് പോയെങ്കിലും ഒരു ജീവനല്ലെ രക്ഷിക്കണമെന്നുറപ്പിച്ചു. പക്ഷെ അവന്‍ അക്രമകാരിയാണ് അതിനാല്‍ എങ്ങനെ രക്ഷിക്കുമെന്നായി പിന്നത്തെ ആലോചന. അവസാനം ഫയര്‍ഫോഴ്‌സിനെ തന്നെ വിളിക്കാമെന്നുറപ്പിച്ചു.

വിളിക്കേണ്ട താമസം വിവരമറിഞ്ഞതോടെ തിരുവനനന്തപുരം ചെങ്കല്‍ ചൂള ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ അസ്സി.സ്റ്റേഷന്‍ ഓഫീസര്‍ വേണുഗോപാലും സംഘവും സര്‍വ്വ സന്നാഹവുമായി സ്ഥലത്തെത്തി. തുടര്‍ന്ന് മനുഷ്യജീവന് നല്‍കുന്ന അതേകരുതലോടെ രക്ഷാപ്രവര്‍ത്തനം.

ഫോറസ്റ്റുകാരെ വിവരമറിയിച്ച് വന്യജീവി കൂടിയായ മരപ്പട്ടിയെ തുറന്ന് വിട്ടു. പറയുമ്പോള്‍ കൗതുകമെന്ന് തോന്നുന്നുവെങ്കിലും ഇതും ഒരു ജീവനാണ്, കണ്ട് മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മനുഷ്യജീവനല്ലങ്കിലും ഒരു ജീവനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സന്തോഷമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News