കല്ലറ പൊളിക്കും മുമ്പ് ജോളിയെ പിടിക്കാത്തത് കഴിവുകേടല്ല; താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് ജോളി പോയത്; അഭിഭാഷകനെ കുറിച്ച് പറയാതിരിക്കാനാകില്ല: എസ് പി സൈമണ്‍

ജോളിയുടെ അഭിഭാഷകന് അല്‍പം സാമൂഹിക പ്രതിബദ്ധത ആകാമായിരുന്നുവെന്ന് കൂടത്തായി അന്വേഷണ ഉദ്യോഗസ്ഥന്‍ എ സ് പി സൈമണ്‍. കല്ലറ പൊളിക്കുംമുമ്പ് ജോളിയെ പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള എല്ലാ തെളിവുകളും ശേഖരിക്കപ്പെട്ടിരുന്നു.എന്നാല്‍ ആ ഘട്ടത്തില്‍ പൊലീസത് ചെയ്തില്ല.

അന്ന് താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിലൂടെ ജോളി അവരുടെ അഭിഭാഷകനെ കാണാന്‍ പോയി. പിടിക്കാനറിയാത്തതുകൊണ്ടല്ലെന്നും സൈമണ്‍ പറയുന്നു.തൊട്ടടുത്ത ദിവസം പൊലീസിന്റെ കസ്റ്റഡിയില്‍ ചോദ്യങ്ങളെ എല്ലാം തന്ത്രപൂര്‍വ്വം പ്രപതിരോധിക്കാന്‍ ജോളിക്ക് പാഠങ്ങള്‍ കൊടുത്തത് അഭിഭാഷകനാണ്.

എന്നാല്‍ അമ്മാതിരി ഒരു ഉരുണ്ടുകളിയും ജോളിക്ക് പൊലീസിന് മുന്നില്‍ തുടരാനായില്ല.അത്രയും ശാസ്ത്രീയമായിത്തന്നെ അന്വേഷണസംഘം ജോളിയെ കുടുക്കി.അഭിഭാഷകന്റെ ക്ലാസെടുക്കലൊക്കെ കയ്യില്‍ നിന്ന് പോയി.

ജോളി ചെയ്തതെല്ലാം ഓരോന്നോരോന്നായി ഞങ്ങള്‍ക്കുമുന്നില്‍ ഏറ്റുപറയേണ്ടവന്നു എന്നും എസ് പി പറയുന്നു. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ടെന്നും അവരുടെ പ്രൊഫഷെനെതിരെ പറയുകയല്ല താനെന്നും സൈമണ്‍ ഓര്‍മ്മപ്പെടുത്തി.

ഒരല്‍പ്പം സാമൂഹിക പ്രതിബദ്ധത അത് ആഗ്രഹിച്ചുപോയി എന്നും അദ്ദേഹം പറയുന്നു. നിലവില്‍ അന്വേഷണം അതി വിദഗ്ധരായ ഡിവൈസ്പിമാരുടെ മേല്‍നോട്ടത്തില്‍ മുന്നോട്ടുപോകുകയാണെന്നും നിയമത്തിന് ശുഭപ്രതീക്ഷകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News