മാരുതിയുടെ ഏറ്റവും പുതിയ മിനി എസ്‌യുവിയായ എസ്-പ്രെസ്സോ തരംഗമാവുന്നു. പുറത്തിറങ്ങി 10 ദിവസം കൊണ്ട് 10,000 ബുക്കിങ് നേടിയിരിക്കുകയാണ് എസ്-പ്രെസ്സോ. 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ S കൺസെപ്റ്റിനെ ആധാരമാക്കിയാണ് എസ്‌യുവിയുടെ നിർമ്മാണം.

സെപ്റ്റംബർ 30 ന് പുറത്തിറങ്ങി പരുക്കൻ ഭാവമുള്ള എസ്-പ്രെസ്സോ വിപണിയിൽ റെനോ ക്വിഡിന്റെ പ്രധാന എതിരാളിയാണ്. Std, LXi, VXi, VXi+, VXi AGS and VXi+ AGS എന്നിങ്ങനെ ആറ് വകഭേദങ്ങളുണ്ട്.

3.69 ലക്ഷം രൂപ മുതൽ 4.91 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.
68 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കുന്ന 998 സിസി മൂന്ന് സിലിണ്ടർ എഞ്ചിനാണ് മിനി എസ്‌യുവിയുടെ കരുത്ത്.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. വകഭേദങ്ങളിൽ AGS ഓട്ടോമാറ്റിക്ക് ഗിയർബോക്സും ഉണ്ട്.

പെട്രോൾ-ഓട്ടോമാറ്റിക് പതിപ്പുകൾക്ക് ഒരു ലിറ്ററിൽ 21.7 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇത് രണ്ടും ചേർത്ത് വെച്ച് പരിശോധിച്ചാൽ ഫുൾ ടാങ്കിൽ പരമാവധി 586 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.