ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പറിലെ ചോദ്യം കെണ്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം.ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് രാഷ്ട്രപിതാവിനെ അപമാനിക്കുന്ന ചോദ്യം കുട്ടികള്‍ക്ക് നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ഗാന്ധിജിയുടെ 150 ആം ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചിരിക്കുന്നത്. സംഭവം.ഒന്‍പതാം ക്ലാസിലെ ഇന്റേണല്‍ പരീക്ഷയ്ക്ക് കുട്ടികളോട് ഉത്തരമെഴുതാന്‍ ആവിശ്യപ്പെട്ട് നല്‍കിയ ചോദ്യമിതായിരുന്നു.

ഗാന്ധിജി ആത്മഹത്യ ചെയതത് എങ്ങനെ. വര്‍ഗിയ വാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് പുതിയ കഥ ഉണ്ടാക്കാനും വിദ്യാര്‍ത്ഥികളെ ബോധപൂര്‍വ്വം വഴിതെറ്റിക്കാനുമാണ് ചോദ്യം വഴി ശ്രമിച്ചിരിക്കുന്നത്.ഗാന്ധിജിയെ വെടി വച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സയെ ആരാധിക്കുന്നവര്‍ ഭരണതലത്തില്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം.

പരീക്ഷ വിവരങ്ങള്‍ പുറത്തായതോടെ സമര്‍ദത്തിലായ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നിരവധി വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള സുഭലാം ഗ്രൂപ്പിന്റേതാണ് സ്‌കൂള്‍. സര്‍ക്കാര്‍ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണന്ന് ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാദര്‍ സമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി ചിത്രത്തില്‍ നിറയൊഴിച്ച് ഹിന്ദുമഹാസഭ ആഘോഷിച്ചത് വിവാദമായിരുന്നു. ബിജെപി എം.പിയായ പ്രഗ്യാ സിങ്ങ് താക്കൂര്‍ ഗാന്ധി ഘാതകനായ ഗോഡ്‌സയെ രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ചതും പ്രതിഷേധമുയര്‍ത്തിയിരുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.