
തൃശൂര്‍ തൊഴിയൂരിലെ സുനില്‍ കുമാര്‍ വധക്കേസിന് സമാനമായതോ അതിലേറെയോ രാഷ്ട്രീയ ഇടപെടലുകളും താല്‍പര്യവും കണ്ണൂര്‍ ഫസല്‍ വധക്കേസിലും നടന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഉല്ലേഖ് എന്‍പി.
അന്വേഷണത്തിന് ശേഷം രാഷ്ട്രീയമായി പ്രതിചേര്‍ക്കപ്പെട്ടവര്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് തൃശൂരിലെ സുനില്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ മറ്റൊരു കേസില്‍ അറസ്റ്റിലാവുന്നത്.
ഈ കേസിനോടനുബന്ധിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സുനില്‍ കുമാര്‍ വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ കുറ്റം സമ്മതിക്കുന്നതും അറസ്റ്റിലാവുന്നതും.
ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് യഥാര്‍ഥ പ്രതികള്‍ അറസ്റ്റിലാവുന്നത്. മാധ്യമങ്ങളുടെയും പൊലീസിന്റെ ക്രൂരമായ വേട്ടയാടലുകളാണ് ഇതിനിടയില്‍ നിരപരാധികളായ ഇടതുപക്ഷ പ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവന്നത്.
ഇതിന് സമാനമായ നീതി നിഷേധമാണ് കണ്ണൂര്‍ ഫസല്‍ വധക്കേസിലും നടന്നത്. യഥാര്‍ഥ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടും രാഷ്ട്രീയ ഗൂഢാലോചനയുടെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണ്.
കണ്ണൂര്‍ എന്ന തന്റെ പുസ്‌കം എഴുതുന്നതിനായി നടത്തിയ അന്വേഷണത്തില്‍ ഈ നീതി നിഷേധം തനിക്ക് മനസിലായെന്നും. അന്വേഷണത്തിലെ പിഴവ് ചില ഉദ്യോഗസ്ഥര്‍ക്ക് തന്നെ അറിയാമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷിച്ച ആദ്യ കേസാണ് ഫസല്‍ വധക്കേസ് അതുകൊണ്ടുതന്നെ ഫസല്‍ വധക്കേസില്‍ പുനരന്വേഷണം നടക്കണമെന്നും.
ക്ഷമാശീലരായ ചില ഉദ്യോഗസ്ഥരുടെ അന്വേഷണം തള്ളിക്കളഞ്ഞവര്‍ വിഡ്ഢികളാണെങ്കില്‍ ആ സത്യം ജനം തിരിച്ചറിയണമെന്നും ഉല്ലേഖ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു
ഫെയ്‌സ്ബുക്ക് കുറിപ്പ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here