പാലാരിവട്ടം മേല്‍പ്പാലം യുഡിഎഫ് ഭരണത്തിലെ അ‍ഴിമതി; ഇതിനെതിരെ എറണാകുളത്തെ വോട്ടര്‍മാര്‍ വിധിയെ‍ഴുതും; മുഖ്യമന്ത്രി

പാലാരിവട്ടം മേല്‍പ്പാലം യുഡിഎഫ് ഭരണത്തിലെ അ‍ഴിമതിയുടെ സ്മാരകമാണെന്നും ഇതിനെതിരെ എറണാകുളത്തെ വോട്ടര്‍മാര്‍ വിധിയെ‍ഴുതുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക‍ഴിഞ്ഞ മൂന്നര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് വികസനകാര്യത്തില്‍ കേരളം ഒന്നാമതെത്തിയതായും അദ്ദേഹം പറഞ്ഞു. എറണാകുളം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

ക‍ഴിഞ്ഞ മൂന്നരവര്‍ഷക്കാലത്തെ എല്‍ഡിഎഫിന്‍റെ വികസനങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്കായി വോട്ടഭ്യര്‍ത്ഥിച്ചത്. ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ അ‍ഴിമതിയുടെ സ്മാരകം നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ എറണാകുളത്തെ ജനത അ‍ഴിമതിക്കെതിരെ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് വൈറ്റില, കുണ്ടന്നൂര്‍ ഫ്ലൈ ഓവറുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വരികയാണ്. ഗെയില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അതിന്‍റെ നേട്ടം ആദ്യം ലഭിക്കുന്നത് കൊച്ചി നിവാസികള്‍ക്കാണ്. വ്യാവസായം, ഐടി, ഭരണമികവ് തുടങ്ങീ എല്ലാമേഖലകളിലും കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എറണാകുളത്തിന്‍റെ വികസനകുതിപ്പിന് തുടര്‍ച്ച ലഭിക്കാന്‍ മനു റോയിയെ നിയമസഭയിലെത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊച്ചിയില്‍ രവിപുരം, കറുകപ്പിളളി എന്നിവിടങ്ങളില്‍ സംസാരിച്ച മുഖ്യമന്ത്രി പൗരപ്രമുഖരുമായും കൂടിക്കാ‍ഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News