കോന്നി തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു; ജനപിന്തുണ നല്കുന്ന ആത്മവിശ്വാസത്തിൽ കെ യു ജനീഷ് കുമാർ

കോന്നി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുമ്പോൾ മികച്ച ജനപിന്തുണയാണ് മണ്ഡലത്തിലുടനീളം ഇടതു സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്.ജെനീഷ് കുമാറിന് പിന്തുണയുമായി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും മണ്ഡലത്തിൽ എത്തിച്ചേർന്നു.

കോന്നി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ കെ യു ജനീഷ് കുമാർ മണ്ഡലത്തിലെ തന്റെ പര്യടനം തുടരുമ്പോൾ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും മികച്ച ജനപിന്തുണയാണ് ഇടതു സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. ഞായറാഴ്ച പ്രമാടം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തിയ ഇടതു സ്ഥാനാർത്ഥി ജനീഷ് കുമാറിനെ നേരിൽ കാണാനും ഹാരമണിയിക്കാനും പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപ്പേരാണ് എത്തിച്ചേർന്നത്. അതേ സമയം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, വീണ ജോർജ് എംഎൽഎ, എസ് രാജേന്ദ്രൻ എം എൽ എ, എളമരം കരീം തുടങ്ങിയ നിരവധി നേതാക്കളും പങ്കെടുത്തു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടതുമുന്നണി വൻ വിജയം നേടുമെന്നും കഴിഞ്ഞ തവണ തെറ്റിദ്ധരിക്കപ്പെട്ടവർ അടക്കം എൽ ഡി എഫിന് പിന്തുണയുമായി എത്തുകയാണെന്നും എം എം മണി പറഞ്ഞു. രാത്രി ഏറെ വൈകിയും നടന്ന പ്രചരണ പരിപാടികളിലുള്ള ജനപിന്തുണ ഇടതു ക്യാമ്പിൽ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News