കൂടത്തായി കേസിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ജോളിയുടെ ചോദ്യം ചെയ്യൽ നടക്കുന്ന വടകര റൂറൽ എസ് പി ഓഫീസിലാണ് ചോദ്യം ചെയ്യല് നടക്കുന്നത്.
ജോളിയെ ചോദ്യം ചെയ്യുന്നതും ഇവിടെയാണ്. രണ്ട് പേരുടെയും മൊഴികളിൽ ഉണ്ടായ വൈരുധ്യം ഇന്നത്തെ ചോദ്യം ചെയ്യലോടെ ദൂരീകരിക്കാനാവും അന്വേഷണസംഘം ശ്രമിക്കുക. ഇതിനായി ആവശ്യമെങ്കിൽ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.
കേസ് അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്ന ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നതൃത്വത്തിലുള്ള പ്രത്യേകസംഘം ഇന്ന് കൂടത്തായി എത്തും. അന്വേഷണ സംഘവുമായും ഇവർ ചർച്ച നടത്തും. 6 കേസുകൾ അന്വേഷിക്കുന്ന പോലീസ് സംഘം ജോളിയിൽ നിന്ന് വിവരങ്ങൾ വെവ്വേറെ ശേഖരിക്കുന്നുണ്ട്. ജോളിയുടെ സാമ്പത്തിക – ഭൂമി ഇടപാടുകളിലെ അന്വേഷണവും പുരോഗമിക്കുന്നു.
Get real time update about this post categories directly on your device, subscribe now.