കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ മകനും റോയ് തോമസിന്റെ സഹോദരനുമായ റോജോ തോമസ് നാട്ടിലെത്തി. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് അമേരിക്കയില്‍ നിന്ന് ദുബായി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തിയത്.

പൊലീസ് അകമ്പടിയോടെയാണ് റോജോയെ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. തുടര്‍ന്ന് റോജോയെ
സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടില്‍ എത്തിച്ചു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയത്. കേസിന്റെ രണ്ടാംഘട്ടത്തിലാണ് റോജോയെ അന്വേഷണ സംഘം നാട്ടിലേക്ക് വിളിപ്പിച്ചത്.