കണ്ടാല്‍ ഒരു ഗുളിക അല്ലെങ്കില്‍ ഒരു കാന്‍ഡി എന്നേ തോന്നുകയുള്ളൂ.. വായിലിട്ടാല്‍ നാവില്‍ ഒഴുകിയിറങ്ങും. പറഞ്ഞുവരുന്നത് ചോക്‌ളേറ്റിന്റെയോ മറ്റോ പരസ്യമാണെന്ന കരുതുന്നതെങ്കില്‍ തെറ്റി.

മദ്യത്തെക്കുറിച്ചായിരുന്നു മേല്‍പ്പറഞ്ഞ വിശേഷണങ്ങളെന്ന് പറഞ്ഞാല്‍ വിശ്വസിക്കാതെ തരമില്ല. ഗ്ലെന്‍ലിവെറ്റ് വിസ്‌കി എന്ന കമ്പനിയാണ് ക്യാപ്‌സ്യൂള്‍ രുപത്തില്‍ വിസ്‌കി വിപണയിലെത്തിക്കുന്നത്. ഇനി മദ്യം കഴിക്കാന്‍ ഗ്ലാസോ വെള്ളമോ ടച്ചിംഗ്‌സോ പോലും വേണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ക്യാപ്‌സ്യൂള്‍ രൂപത്തില്‍ വ്യത്യസ്ത ഫ്‌ളേവറുകളിലുള്ള വിസ്‌കി ക്യാപ്്‌സ്യൂളുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ഇവ വായിലിട്ട് കടിക്കുകയേ വേണ്ടൂ. കൊണ്ടുനടക്കാനും ഉപയോഗിക്കാനും പറ്റുമെന്നതിനാല്‍ വിസ്‌കി ആരാധകര്‍ ക്യാപ്‌സ്യൂള്‍ വിസ്‌കിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

മൂന്ന് നിറങ്ങളിലാണ് ക്യാപ്‌സ്യൂള്‍ വിസ്‌കി കമ്പനി പുറത്തിറക്കുന്നത്. ഒരു ക്യാപ്സ്യൂളില്‍ 23 എംഎല്‍ ഗ്ലെന്‍ലിവെറ്റ് വിസ്‌കിയാണുണ്ടാകുക..


ഗ്ലെന്‍ലിവെറ്റ് വിസ്‌കി എന്ന കമ്പനി അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം 80 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. നിലവില്‍ ലണ്ടനില്‍ മാത്രമാണ് ക്യാപ്‌സ്യൂള്‍ വിസ്‌കി ലഭിക്കുകയുള്ളൂ.