തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പില്‍ പാലാ ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

4 വര്‍ഷം കൊണ്ട് പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ഇല്ലാതാക്കി വികസന രംഗത്ത് കുതിപ്പുണ്ടാക്കാന്‍ കഴിയുന്നതുമൂലമാണ് വിവിധ രംഗങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ കേരളത്തെത്തേടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.