ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25′ നവംബര്‍ 8ന്; ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

വികൃതിയുടെ വിജയത്തിന് പിന്നാലെ സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറുമൂടും മത്സരിച്ചഭിനയിക്കുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ഉം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്.

നിരവധി ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 8ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ലോഞ്ചിംഗ് ടീസര്‍ ആഷിക് അബുവും കുഞ്ചാക്കോ ബോബനും ചേര്‍ന്ന് പുറത്തിറക്കി.

മലയാളത്തില്‍ ആദ്യമായി ഒരു ഹ്യൂമനോയിഡ് റോബോട്ട് മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.

രതീഷ് സ്വന്തമായി തന്നെ രൂപകല്‍പ്പന ചെയ്തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടിനെ നിര്‍മ്മിച്ചത് ബോംബെയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ്.

സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടിന്റെ ചെലവ് ഏതാണ്ട് സൗബിന്റേയും സുരാജിന്റെയും പ്രതിഫലത്തോളം തന്നെ വരും.

തികഞ്ഞ ആക്ഷേപ ഹാസ്യത്തില്‍ ഒരു പരീക്ഷണ ചിത്രത്തിനാണ് സംവിധായകന്‍ മുതിരുന്നതെന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും വ്യക്തമാക്കുന്നു. ഒരു മെക്കാനിക്കല്‍ എന്‍ജിനീയറായാണ് സൗബിന്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ വേഷമിടുന്നത്. സൗബിന്റെ അച്ഛനായാണ് സുരാജിന്റെ വേഷം.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരന്‍. ബികെ ഹരിനാരായണന്റെയും എ സി ശ്രീഹരിയുടെയും വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കുന്നു. കണ്ണൂരിലും റഷ്യയിലുമായിരുന്നു ചിത്രീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News