കൊച്ചി: എം ജി യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്ക് ദാനം നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പൊയ് വെടിയെന്ന് മന്ത്രി കെ ടി ജലീല്‍.

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ചെന്നിത്തല ഉന്നയിക്കുന്നത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉന്നയിക്കുന്നവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം അരൂരില്‍ പറഞ്ഞു.

ഇത് മൂന്നാം തവണയാണ് ചെന്നിത്തല സമാന ആരോപണം ഉന്നയിക്കുന്നതെന്ന് കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി. മുന്‍പ് ഉന്നയിച്ച 2 ആരോപണങ്ങളും ഹൈക്കോടതി തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തല ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.