ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുത്; കാണുന്നതിന് തടസമില്ല: മെമ്മറി കാര്‍ഡ് കൈമാറുന്നതിനെ എതിര്‍ത്ത് ആക്രമണത്തിനിരയായ നടിയും സര്‍ക്കാരും സുപ്രീംകോടതിയില്‍

ദില്ലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കര്‍ശന ഉപാധിയോടെയാണെങ്കിലും കൈമാറുന്നതിനെ വീണ്ടും എതിര്‍ത്തു
ആക്രമണത്തിനിരയായ നടി.

നടന് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കിയ നടി പകര്‍പ്പ് നല്‍കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. ദിലീപിനു ദൃശ്യങ്ങള്‍ നല്‍കുന്നതിനെ ആവശ്യത്തിലെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം കോടതി ആവശ്യപ്പെട്ടത് പ്രകാരം കേസിലെ കക്ഷികള്‍ രേഖാമൂലം നല്‍കിയ ആവിശ്യങ്ങളിലാണ് നടി മെമ്മറി കാര്‍ഡ് നല്‍കരുത് എന്ന ആവിശ്യം ആവര്‍ത്തിച്ചത്.

കേസില്‍ നിര്‍ണായക തെളിവുകള്‍ ആണ് ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. കേസിന്റെ തുടര്‍നടപടികള്‍ക്ക് അതിന്റെ പകര്‍പ്പ് വേണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം എന്നാല്‍ തന്റെ സ്വകാര്യത മാനിക്കണമെന്ന് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഏത് ഉപാധിയ്ക്കും തയാറാണെന്ന ദിലീപിന്റെ വാദത്തെ തള്ളിയ നടി ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതിയെ രേഖമുലം അറിയിച്ചു.

ദൃശ്യങ്ങളില്‍ പ്രത്യേകതരം വാട്ടര്‍ മാര്‍ക്കിട്ട് എങ്കിലും നല്‍കണമെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിയെന്ന നിലയില്‍ നടന് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമില്ല എന്നു നടി സുപ്രീംകോടതിയെ അറിയിച്ചു. അതുകൊണ്ടു തന്നെ വിചാരണക്കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളുവെന്നും നടി വ്യക്തമാക്കി. ദൃശ്യങ്ങള്‍ നല്‍കരുത് എന്ന മുന്‍ നിലപട് സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു.

എല്ലാവരുടെയും വാദമുഖങ്ങളും രേഖാമൂലം കൈമാറിയ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യത്തില്‍ ഉടന്‍ സുപ്രീംകോടതി ഒരു തീരുമാനം എടുത്തേക്കും .നിലവില്‍ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കേസിന്റെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തി വെച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News