ജോളി ജോസഫ് കൂടുതല്‍ ആളുകളെ വധിക്കാന്‍ ശ്രമിച്ചതായി പൊലീസ്. കൊലപാതകങ്ങളില്‍ ജോളിയുടെ പങ്കു പുറത്തുവന്നതോടെ മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ പരാതികള്‍ ലഭിച്ചു. എന്നാല്‍ കൊലപാതകശ്രമങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുന്നില്ലെന്നും 6 കൊലപാതകങ്ങള്‍ തെളിയിക്കുന്നതിനാണു മുഖ്യ പരിഗണനയെന്നും അന്വേഷണ സംഘം.ആദ്യഘട്ടത്തില്‍ത്തന്നെ ജോളിയെ സംശയമുണ്ടായിരുന്നതായും എന്‍ഐടി അധ്യാപികയെന്ന വാദം കള്ളമാണെന്നു തെളിഞ്ഞതോടെ ഈ സംശയം ബലപ്പെട്ടു.

6 മരണങ്ങളും നടന്ന സ്ഥലങ്ങളിലെ ഇവരുടെ സാന്നിധ്യം, മരണങ്ങളിലെ സമാനത, മരണവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴിയിലെ വൈരുധ്യം എന്നിവയും ഇവരിലേക്ക് അന്വേഷണം നീളാന്‍ കാരണമായതും്.ഹൃദയാഘാതമാണു പലരുടെയും മരണകാരണമെന്നു ജോളി പറഞ്ഞിരുന്നു. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളായിരുന്നു മരിച്ചവരുടേതെന്നു പൊലീസ് മനസ്സിലാക്കി.