പതിനാലു വയസുകാരന്റെ ദുരൂഹ മരണത്തില്‍ ഉത്തരം തേടി പൊലീസ്; മൃതദേഹ അവശിഷ്ടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു

തിരുവനന്തപുരം ഭരതന്നൂരില്‍ പതിനാലു വയസുകാരന്റെ ദുരൂഹ മരണത്തില്‍ ഉത്തരം തേടി പൊലീസ്. പത്ത് വര്‍ഷത്തിന് ശേഷം ആദര്‍ശിന്റെ മൃതദേഹ അവശിഷ്ടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. മുങ്ങിമരണമെന്ന് ആദ്യം പൊലീസ് വിധിയെഴുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് പത്ത് വര്‍ഷം മുന്‍പുള്ള മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

പാല് വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ആദര്‍ശിന്റെ മൃതദേഹം വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തുമ്പോള്‍ പാല്‍ക്കുപ്പിയും കുട്ടി ധരിച്ചിരുന്ന പാന്റും കുളക്കരയില്‍ ഉണ്ടായിരുന്നു. അന്ന് നടത്തിയ പോസ്സ്‌മോര്‍ട്ടത്തില്‍ തലക്ക് പിന്നിലായി ക്ഷതമേറ്റിരുന്നതായും ശ്വാസകോശത്തില്‍ വെള്ളത്തിന്റെയും ചെളിയുടേയോ സാനിധ്യമുണ്ടയിരുന്നില്ലന്നും കണ്ടെത്തി എന്നിട്ടും ലോക്കല്‍ പൊലീസ് ആദര്‍ശിന്റെമരണം സ്വാഭാഭിക മുങ്ങി മരണമായി എഴുതിതള്ളി.

രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ആദര്‍ശ് മരിച്ചത് മര്‍ദ്ദനമേറ്റാണെന്നും, മരിച്ചശേഷമാണ് മൃതദേഹം കുളത്തിലിട്ടതെന്നും കണ്ടെത്തി. തുടര്‍ന്നാണ് ആദര്‍ശിന്റെ മൃതദേഹം പുറത്തെടുത്ത് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ഈ അന്വേണത്തില്‍ തൃപ്തിയുണ്ടെന്നും പരാജയെപ്പെട്ടാല്‍ ഏതറ്റംവരെയും പോകുമെന്നും ആദര്‍ശിന്റെ പിതാവ് വിജയകുമാര്‍ പറഞ്ഞു.

പ്രതിയേക്കുറിച്ചും അന്വേഷണ സംഘത്തിന് സൂചനകളുമുണ്ട്. അതുറപ്പിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കലാണ് റീ പോസ്റ്റുമോര്‍ട്ടത്തിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News