വരന്തരപ്പിള്ളിയില്‍ നായ വട്ടം ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. വരന്തരപ്പിള്ളി പാലച്ചുവട് കാരികുളംകടവ് ആല്‍ബിന്റെ ഭാര്യ നീതു (24) വാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ പുലിക്കണ്ണിക്ക് സമീപം നടാംപാടത്തായിരുന്നു അപകടം. ഉടനെ വേലൂപ്പാടം ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

നാല് വയസുള്ള ആരോണ്‍, 4 മാസം പ്രായമുള്ള നോയ്ഡ് എന്നിവര്‍ മക്കളാണ്. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയതായിരുന്നു നീതു. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കില്ല. അതേ സമയം അപകടത്തില്‍ പരിക്കേറ്റ നീതുവിന്റെ അമ്മ ആനി (51) യെ തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നീതുവിന്റെ സംസ്‌കാരം നാളെ വൈകീട്ട് 5 ന് വേലൂപ്പാടം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍. വേലൂപ്പാടം ക്ഷീര സംഘം വൈസ് പ്രസിഡന്റ് ഇ ജെ മാത്യുവിന്റെ മകളാണ് നീതു.