കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ച മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചിമൊയി നെ പാർടിയിൽ നിന്ന് പുറത്താക്കി .ജോളിക്ക് കരം അടക്കാനും അഭിഭാഷകനെ ഏർപ്പാടാക്കി കൊടുത്തതും മുസ്ലീം ലീഗ് ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറായ ഇമ്പിച്ചി മൊയീയായിരുന്നു .

ഇമ്പിച്ചിയുടെ വീട്ടിലും മകന്റെ കടയിലും കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു . ഇതിന് പിന്നാലെയാണ് നടപടി . ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ഇമ്പിച്ചിയെ പുറത്താക്കാൻ തീരുമാനിച്ചത്.