ഉപതെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് കൊഴുപ്പേകി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നു കോന്നിയിൽ. മുഖ്യമന്ത്രി ഇന്ന് മൂന്നു പൊതുയോഗങ്ങളിൽ സംസാരിക്കും. സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രതിപക്ഷനേതാവ് ഇന്ന് കുടുംബങ്ങളിലും പൊതുയോഗങ്ങളിലും സംസാരിക്കും.

തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ നാലു ദിവസം മാത്രം മാത്രം ബാക്കി നിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് കോന്നിയിൽ വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കും. രാവിലെ കലഞ്ഞൂരും ഉച്ചക്ക് ശേഷം ഏനാദിമംഗത്തും, വി കോട്ടയത്തെയും പൊതുയോഗങ്ങളിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുക. നാളെ ചിറ്റാർ, മലയാലപ്പുഴ, വള്ളിക്കോട് പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രിയുടെ പര്യടനം ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാൻ മുഖ്യമന്ത്രി കൂടി എത്തുന്നതോടെ കൂടി എൽഡിഎഫ് പ്രവർത്തകർ വലിയ ആവേശത്തിലാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ചിറ്റാർ സീതത്തോട് മേഖലകളിലെ വിവിധ കുടുംബയോഗങ്ങളിലും, ഉച്ചക്ക് ശേഷം പൊതുയോഗത്തിലും പ്രസംഗിക്കും. മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ജോസ് കെ മാണി എന്നിവരും എന്ന മണ്ഡലത്തിൽ ഉണ്ട്. പരസ്യപ്രചരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൾക്കെ കോന്നി പൂർണ്ണമായും തിരഞ്ഞെടുപ്പ് ചൂടിൽ അമർന്ന് കഴിഞ്ഞു.