കൂടത്തായി കേസിൽ, കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ ഇന്ന് അന്വേഷണസംഘത്തിന് മൊഴി നൽകും. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ റോജോ മൊഴി നൽകാൻ എത്തുമെന്ന് എസ് പി, കെ ജി സൈമൺ അറിയിച്ചു. ജോളിയടക്കമുള്ള പ്രതികളുടെ മൊഴിയെടുക്കൽ ഇന്നും തുടരും.
കൂടത്തായി കേസിലെ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ സഹോദരനുമായ റോജോയിൽ നിന്ന് അന്വേഷണസംഘം ഇന്ന് മൊഴിയെഴുക്കും. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ ഹാജരാകാനാണ് റോജോയ്ക്ക് പോലീസ് നിരദ്ദേശം നൽകിയത്. ജോളി സ്വത്ത് തട്ടിയെടുത്ത സംഭവത്തിൽ റോജോ നൽകിയ പരാതിയിൽ റോയിയുടെ മരണത്തിലും സംശയം പ്രകടിപ്പിച്ചിരുന്നു. കൊലപാതകങ്ങളിൽ കാര്യമായ ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ പരാതിക്കാരനായ റോജോയുടെ മൊഴി നിർണ്ണായകമാണ്.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവരെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും, വിളിക്കുന്ന സമയത്ത് ഹാജരാകാനാണ് നിർദേശം. 10 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരേയും പോലീസ് വിട്ടയച്ചത്. ജോളി, ഷാജു, സക്കറിയ എന്നിവരെ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തിരുന്നു. ജോളിയുടെയും കൂട്ടുപ്രതികളുടേയും മൊഴിയെടുക്കൽ ഇന്നും തുടരും.
Get real time update about this post categories directly on your device, subscribe now.