ശക്തമായ മഴ; പുനലൂരിലും മഞ്ഞകാലയിലും വ്യാപക നാശനഷ്ടം

ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിയിൽ പുനലൂരിലും മഞ്ഞകാലയിലും വ്യാപക നാശനഷ്ടം.100 വീട്ടിൽ വെള്ളം കയറി. പുനലൂർ ചെമ്മന്തൂരിൽ വാഹനങൾ മുങി.കൊല്ലം തിരുമങ്കലംദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഞായറാഴ്ചയാണ് വെള്ളപൊക്കം ഉണ്ടായത്. കിഴക്കൻ മേഖലയിൽ മഴ തുടരുന്നു.തെന്മല ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി.

നാശനഷ്ടം

വ്യാപാര സ്ഥാപനങളിൽ വെള്ളം കയറി 1.5 കോടിയുടെ നാശനഷ്ടം.  വീടുകൾക്ക് 1 കോടി രൂപയുടെ നാശനഷ്ടം. വാഹനങൾ വെള്ളത്തിൽ മുങി അരകോടിയുടെ നഷ്ടം സംഭവിച്ചു. കൃഷിനാശമുണ്ടായതിന്റെ കണക്കെടുപ്പ് തുടരുന്നു. നൂറോളം വീടുകളിൽ കാൽ മുട്ട് ഉയരത്തിൽ വെള്ളം കയറി.

വെള്ളപൊക്കത്തിന്റെ കാരണം

കുന്നിക്കാടിനു സമീപം 60 ഏക്കർ എന്നറിയപ്പെടുന്ന ഒലിപ്പുറത്ത് ഉരുൾ പൊട്ടിയതായി സംശയം,മലവെള്ളവും ഒഴുകിയെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെ കനത്ത മഴ പെയ്തു. മഴവെള്ളം ഒഴുകി പോകാനുള്ള വഴികൾ അടക്കുകയും വ്യാപകമായി വയൽ നികത്തുകയും ചെയ്തു. മഴവെള്ളം ഒഴുകി പോകേണ്ട തോടുകൾ പലയിടത്തും കയ്യേറി,തോടിന്റെ വീതി കുറഞ്ഞു.ശക്തമായ കാറ്റിൽ പുനലൂർ വിളക്കുവെട്ടത്ത് തെങ്ങുവീണ് വീടിന് കേടുപാടുണ്ടായി. വെള്ളപ്പാച്ചിലിൽ നാലു വീടിന്റെ മതിലുകൾ തകർന്നു. ചെമ്മന്തൂരിൽ സി എസ് ബഷീറിന്റെ ഗോഡൗണിലുണ്ടായിരുന്ന സാധനങ്ങളും നശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി, ഗോഡൗണിന്റെ അടിനില പൂർണമായും വെള്ളത്തിലായിരുന്നു.

തൈപ്ലാവിൽ ജോയിക്കുട്ടിയുടെ വീടിന്റെ അടുക്കള സമീപവസ്തുവിന്റെ മതിൽവീണ് തകർന്നു. തെങ്ങുംതറ മന്ത്രംമുക്കിൽ അഹമ്മദ് മൻസിലിൽ അൻസർ ഖാന്റെ വീടിന്റെ ഒരു വശം വെള്ളപ്പാച്ചിലിൽ തകർന്നു. കോളേജ് ജങ്‌ഷനു സമീപം തോമസുകുട്ടി, മന്ത്രംമുക്ക് സ്വദേശിനി സുലേഖ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. ഹബീബ്, മുഹമ്മദ് റാഫി എന്നിവരുടെ കടകളും തകർന്നിട്ടുണ്ട്. വിളക്കുവെട്ടത്ത് വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണതിനെത്തുടർന്ന് സ്നേഹപുരം ബാബുവിന്റെ വീടിനും കേടുപാടുണ്ടായി. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ്‌ റവന്യൂ അധികൃതർ കണക്കാക്കിയിരിക്കുന്നത്‌.

പുനലൂർ പേപ്പർമിൽ നെടുങ്കയം അഖിൽ ഭവനിൽ സൂസമ്മ സെബാസ്റ്റ്യന്റെ വീടും ഭാഗികമായി തകർന്നു. ഒരുപുറത്ത് വീട്ടിൽ തോമസ്‌കുട്ടിയുടെ വീടിന്റെ വശത്തെ മൺതിട്ടകൾ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വീടും ഭാഗികമായി തകർന്നു. ജോജി വിലാസത്ത് ലില്ലിക്കുട്ടിയുടെ വീട്ടിലേക്ക് വശത്തെ കൂറ്റൻ മൺതിട്ട ഇടിഞ്ഞുവീണു. വീട് പൂർണമായും ചെളിനിറഞ്ഞ നിലയിലാണ്. എസ്എൻ കോളേജ് ഭാഗത്തുനിന്നുള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

ചെമ്മന്തൂർ, പത്തേക്കർ, തെങ്ങുംതറ, ചൂള, കോമളംകുന്ന്, കോളേജ്, വെട്ടിപ്പുഴ, എംഎൽഎ റോഡ്, റെയിൽവേ സ്റ്റേഷൻഭാഗം, മന്ത്രംമുക്ക്, നെടുങ്കയം, വിളക്കുവെട്ടം എന്നിവിടങ്ങളിൽ മഴയിലും കാറ്റിലും വെള്ളപ്പാച്ചിലിലും തകർച്ച നേരിട്ട വീടുകളും കടകളും റവന്യൂ അധികൃതർ പരിശോധിച്ചു. കോമളംകുന്നിൽ വീടുകൾക്ക് അപകട ഭീഷണിയായുള്ള കൂറ്റൻ കരിങ്കൽകെട്ടും അധികൃതർ സന്ദർശിച്ചു. പുനലൂർ ആർഡിഒ ബി രാധാകൃഷ്ണൻ, തഹസിൽദാർ ജി നിർമൽകുമാർ, വില്ലേജ് ഓഫീസർ ആർ പ്രിയ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എ എച്ച് ഷാജഹാൻ, പുനലൂർ മുനിസിപ്പൽ ചെയർമാൻ കെ രാജശേഖരൻ, മുനിസിപ്പൽ മുൻ ചെയർമാൻ എം എ രാജഗോപാൽ, പ്രതിപക്ഷ നേതാവ് നെത്സൺ സെബാസ്റ്റ്യൻ, കൗൺസിലർ എൻ ലളിതമ്മ, ജോബോയ് പെരേര എന്നിവരാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തിയത്. വെള്ളപ്പൊക്കത്തെതുടർന്ന്‌ വൻ തോതിൽ കൃഷിനാശവും ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News