കല്ലറ തുറക്കും മുമ്പ് ജോളി കുറ്റം സമ്മതിച്ചു; പറയാതിരുന്നത് പേടി കൊണ്ടെന്ന് ഷാജു; ബന്ധം വിവാഹത്തിന് മുമ്പേ തുടങ്ങിയെന്ന് അന്വേഷണസംഘം

കല്ലറ തുറക്കുന്നതിന് മുമ്പ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജുവിന്റെ മൊഴി പുറത്ത്. അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച മൊഴിയുടെ വിശദാംശങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു.

6 പേരെയും കൊലപ്പെടുത്തിയത് ജോളിയാണെന്ന് തന്നോട് ജോളി പറഞ്ഞിരുന്നുവെന്ന് ഷാജു പൊലീസിന് മൊഴി നല്കി.

കല്ലറ തുറക്കുന്നതിന് മുമ്പ് 6 പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി പറഞ്ഞു. എന്നാൽ താൻ ആദ്യം ഇക്കാര്യം വിശ്വസിച്ചില്ലെന്നും പിന്നീട് ഇക്കാര്യം ജോളി ആവർത്തിച്ചു പറഞ്ഞുവെന്നുമാണ് ഷാജു മൊഴി നല്കിയിട്ടുള്ളത്. പേടി കാരണമാണ് താൻ അറിഞ്ഞിട്ടും ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഷാജു മൊഴി നല്കി.

അതേസമയം വിവാഹത്തിന് മുമ്പ് തന്നെ ഷാജുവും ജോളിയും തമ്മിൽ ബന്ധം ഉള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകും.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണസംഘം ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News