”നെന്മ മെരമല്ലിത്, ഫ്യുഡല്‍ തെമ്മാടി; ഫിറോസിന്റെ വേശ്യാ പ്രയോഗം ക്രിമിനല്‍ കുറ്റം”; നടപടി ആവശ്യപ്പെട്ട് പ്രതിഷേധ ശക്തം

തനിക്കെതിരെ പരാമര്‍ശം നടത്തിയ സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം നടത്തി വീഡിയോ പ്രചരിപ്പിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ വ്യാപക പ്രതിഷേധം.

നിന്നെ പോലെയുള്ള ശരീരം വിറ്റ് ജീവിക്കുന്ന വരെ എനിക്ക് പുച്ഛമാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.

ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട്, ഫിറോസിനെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതിന്റെ സാധ്യത വിവരിച്ച് പ്രമുഖ അഭിഭാഷകന്‍ ശ്രീജിത് പെരുമന കുറിച്ച ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ശ്രീജിത് പെരുമന പറയുന്നു:

ആരെയാണ് ഫിറോസ് കുന്നമ്പറമ്പിൽ ഉദ്ദേശിച്ചതെന്നോ, എന്താണദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നോ അറിയില്ല പക്ഷെ കാണാനിടയായ വീഡിയോയിൽ തന്നെ വിമർശിച്ച ഒരു സ്ത്രീയോട് “പച്ചയ്ക്ക് പറഞ്ഞാൽ നീയൊരു വേശ്യയാണ്” എന്നുതുടങ്ങിയുള്ള പരാമർശങ്ങൾ മാന്യതയ്ക്ക് നിരക്കാത്തതാണെന്നു മാത്രമല്ല ക്രിമിനൽ കുറ്റവുമാണ്

“വേശ്യ” എന്ന് വിളിച്ചതിന്റെ പേരിൽ ഭർത്താവിനെ കൊലചെയ്ത Nawaz v. State കേസിലെ പ്രതിയായ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ 10 വർഷമാക്കി കുറച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞതിങ്ങനെയാണ്. , “the deceased had provoked the accused by uttering the word ‘prostitute’. In our society, no lady would like to hear such a word from her husband. Most importantly, she would not be ready to hear such a word against her daughter.”

“കൊല്ലപ്പെട്ടയാൾ അയാളുടെ ഭാര്യയെയും, മകളെയും “വേശ്യഎന്ന് വിളിച്ച് അങ്ങേയറ്റം പ്രകോപിപ്പിച്ചു. നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീയും അത്തരമൊരു വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. കൊലപ്പെട്ടയാൾ അയാളുടെ മകളെയും വേശ്യ എന്ന് വിളിച്ചു അതാണ് അവരെ കൂടുതൽ പ്രകോപിപ്പിക്കാൻ കാരണം” എന്നാണ്.

വേശ്യ എന്ന് വിളിച്ചാൽ ഏതു സ്ത്രീക്കും അങ്ങേയറ്റത്തെ പ്രകോപനം ഉണ്ടാകുമെന്ന് നിരീക്ഷിച്ച കോടതി തുടർന്ന് പ്രസ്തുത പ്രകോപനം ന്യായമായുണ്ടായതാണെന്നും ‘വേശ്യ ‘ എന്ന് വിളിച്ചതിനാൽ ആ നിമിഷം കൊണ്ടുണ്ടായ ദേഷ്യത്തിലാണ് ഭർത്താവിനെ കൊന്നതെന്നും അംഗീകരിച്ചു. . തുടർന്നാണ് ഭർത്താവിനെ കൊന്ന ഭാര്യയുടെ ശിക്ഷ വെട്ടിക്കുറച്ചത് എന്ന് ഈ അവസരത്തിൽ ചിലർ പ്രത്യേകം ഓർക്കണം ” it qualifies the test of reasonable person and the wife would be entitled to the defence of grave and sudden provocation”

ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ , ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരുടേതായിരുന്നു ആ സുപ്രധാന വിധി

‘Even a prostitute has the fundamental right as well as the moral and social rights ” ഒരു വേശ്യക്ക് പോലും ധാർമ്മികതയും, എല്ലാ സാമൂഹിക അവകാശങ്ങളും, മൗലികാവകാശങ്ങളുമുണ്ടെന്നും അതുകൊണ്ടുതന്നെ വേശ്യ എന്ന് അപമാനകരമാം വിധത്തിലുള്ള വിളി കുറ്റകരമാണെന്നും ഡൽഹി ഹൈക്കോടത്തിയുടെ ചൗധരി കേസിലെ വിധിയും ഈ ഘട്ടത്തിൽ ഓർക്കാം

സ്ത്രീക്ക് നേരെ നടുവിരൽ ഉയർത്തികാണിച്ച കേസിൽ പ്രതിയെ രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് ഡൽഹി കോടതി വിധി വന്നത് കഴിഞ്ഞ മാസമാണ്.

സമൂഹത്തിലെ ഒരു ചാരിറ്റി പ്രവർത്തകൻ ധാർമ്മികമായി പറയാൻ പാടില്ലാത്ത കാര്യമായിരുന്നു എന്നതിനോടൊപ്പം പറഞ്ഞുവന്നത് ഫിറോസ് ചെയ്തത് ഒരു ക്രിമിനൽ കുറ്റം കൂടിയാണ് എന്നതാണ്.

വാൽ: കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വെട്ടുകിളികളോ, ഫാൻസുകളോ, വിശറികളോ ആനകളേം തെളിച്ചുകൊണ്ട് ഈ വഴി വന്നാൽ നല്ല 8 ന്റെ വികടസരസ്വതി തന്നുവിടുന്നതാണ്. “നെന്മ മെരമല്ലിത്, ഫ്യുഡൽ തെമ്മാടി ”

അഡ്വ ശ്രീജിത്ത് പെരുമന

‘നെന്മ മെരം വെള്ളം കുടിക്കും’;
ഫിറോസിനെതിരെ നിയമനടപടിയുമായി ജസ്‌ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News