
തൃശൂര്‍: ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കാന്‍ശ്രമം.
ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ ആമ്പല്ലൂരില്‍വെച്ചാണ് രണ്ടുപേര്‍ ടാക്സി ഡ്രൈവറായ രാജേഷിനെ ആക്രമിച്ച് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരിലെ ദിവാന്‍ജിമൂലയില്‍ നിന്നാണ് രണ്ടുപേര്‍ രാജേഷിന്റെ ഊബര്‍ ടാക്സി വിളിച്ചത്. പുതുക്കാട്ടേക്കായിരുന്നു ഓട്ടം. കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ ഇവര്‍ രാജേഷിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയുമായിരുന്നു.
രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്കാണ് പോയത്. തൊട്ടുപിന്നാലെ ഇതുവഴിയെത്തിയ ഹൈവേ പോലീസ് സംഘമാണ് രാജേഷിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
കാറുമായി കടന്നുകളഞ്ഞ സംഘത്തെ പൊലീസ് സംഘം പിന്തുടര്‍ന്നെങ്കിലും കാലടിയില്‍വെച്ച് ഇവര്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ രാജേഷിനെ പുതുക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here