‘നെന്മ മെരം ‘വെള്ളം’ കുടിക്കും’; ഫിറോസിനെതിരെ നിയമനടപടിയുമായി ജസ്‌ല

സോഷ്യല്‍മീഡിയയിലൂടെ തന്നെ അപമാനിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജസ്‌ല മാടശ്ശേരി. താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് വേശ്യയെന്ന് വിളിച്ച് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്ന് ജസ്‌ല പറഞ്ഞു.

രാഷ്ട്രീയകക്ഷികളുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്ന ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയതിനെ ജസ്‌ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ജസ്‌ലയെ അപമാനിച്ച് ഫിറോസ് സംസാരിച്ചത്.

‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’ എന്നായിരുന്നു ഫിറോസിന്റെ പരാമര്‍ശങ്ങള്‍. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

നന്മ മരമെന്ന് പ്രചരിക്കപ്പെടുന്ന ഫിറോസിന്റെ തനിസ്വഭാവം പുറത്തുവന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സംഭവത്തില്‍ ഫിറോസ് യുവതിയോട് മാപ്പ് പറയണമെന്ന് മറ്റു ചിലര്‍ ആവശ്യപ്പെടുന്നു. മുമ്പും ജസ്‌ലയ്ക്ക് നേരെ ഫിറോസ് ‘ആരാധകരില്‍’ നിന്ന് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here