വിവാദ നിയമം ബൗണ്ടറിക്ക് പുറത്ത്; ലോകകപ്പിന് ശേഷം ഐസിസിയുടെ പരിഷ്‌കാരം

ക്രിക്കറ്റ് ഏകദിന ലോകകപ്പ് ഫൈനല്‍ വിവാദത്തിന് കാരണമായ ബൗണ്ടറി നിയമം ഐ.സി.സി ഒഴിവാക്കി.

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് ഫൈനല്‍ മത്സരവും സൂപ്പര്‍ ഓവറും ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ച നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്നാണ് ഐസിസിയുടെ തിരുത്തല്‍ നടപടി. ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരവും സൂപ്പര്‍ ഓവറും ടൈ ആവുകയാണെങ്കില്‍ മത്സരം ടൈ ആയതായി പ്രഖ്യാപിക്കും.

എന്നാല്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ ടൈ ആകുകയാണെങ്കില്‍ വിജയികളെ കണ്ടെത്തുന്നതു വരെ സൂപ്പര്‍ ഓവര്‍ തുടരാനാണ് കഴിഞ്ഞ ദിവസം ദുബൈയില്‍ ചേര്‍ന്ന ഐസിസി യോഗ തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here