റോജോയുടെ മൊഴിയെടുക്കല്‍ തുടരുന്നു; ജോളിയുടെ മക്കളെ പയ്യോളി ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി; കട്ടപ്പനയിലെ ജോത്സ്യനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കാനായി വടകര എസ്പി ഓഫീസിലെത്തി. റോജോയുടെ മൊഴിയെടുക്കല്‍ തുടരുകയാണ്.

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരനാണ് റോജോ. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റോജോ അമേരിക്കയില്‍നിന്ന് നാട്ടിലെത്തിയത്. അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ മൊഴി നല്‍കാനെത്തിയത്.

എസ്പി ഓഫീസിലെത്തിയ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്, മൊഴിയെടുപ്പിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു റോജോയുടെ മറുപടി.

റോജോയ്ക്കൊപ്പം സഹോദരി റെഞ്ചിയും എത്തിയിട്ടുണ്ട്. മരിച്ച റോയുടെയും ജോളിയുടെയും മക്കളായ റെമോയും റെനോള്‍ഡും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. എന്നാല്‍ ഇവരെ പിന്നീട് പയ്യോളി ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി.

കൂടത്തായിയിലെ മരണങ്ങളില്‍ എപ്പോള്‍ മുതലാണ് സംശയങ്ങള്‍ തോന്നിത്തുടങ്ങിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റോജോയോട് ചോദിച്ചേക്കും. ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജു, ഇദ്ദേഹത്തിന്റെ പിതാവ് സക്കറിയ എന്നിവരെ തിങ്കളാഴ്ച അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ, ജോളിയുമായും റോയിയുമായും ബന്ധമുണ്ടെന്ന് കരുതുന്ന കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി. ജോളിയെയും കൃഷ്ണകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News