മുംബൈ: മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന നിര്‍ദേശിച്ച് മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രകടനപത്രിക.

ഗാന്ധി വധക്കേസും തീവ്ര ഹിന്ദുത്വവുമടക്കം നിരവധി വിവാദങ്ങളിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് വിഡി സവര്‍ക്കര്‍. മഹാത്മാ ജ്യോതിബാ ഫൂലെ, സാവിത്രിബായ് ഫൂലെ എന്നിവര്‍ക്കൊപ്പമാണ് സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കാന്‍ ബിജെപി തയ്യാറെടുക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ട്, അവരെ സഹായിക്കുന്ന തീവ്രവര്‍ഗീയാശയങ്ങള്‍ കൊണ്ടു നടന്ന സവര്‍ക്കര്‍ വാഴ്ത്തപ്പെടാന്‍ തുടങ്ങിയത് ബിജെപി അധികാരകേന്ദ്രങ്ങളില്‍ പിടിമുറുക്കാന്‍ തുടങ്ങിയതിന് ശേഷമാണ്.