തെരഞ്ഞെടുപ്പിന് പരസ്യപ്രചരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ കോന്നിയില്‍ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മണ്ഡലത്തിലെ വിവിധ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു.

ത്രിതല പഞ്ചായത്ത് അംഗങ്ങളെ മുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ വരെ കോന്നിയിലെ ജനങ്ങള്‍ തുടര്‍ച്ചയായി തിരഞ്ഞെടുത്തിട്ടും കോന്നിയിലെ ജനങ്ങള്‍ക്ക് വികസനം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈരളി ന്യൂസ് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.