ഇന്ത്യന്‍ സാമ്പത്തിക മേഖല അതിവേഗം ഇടിയുന്നു; രക്ഷപ്പെടാനുള്ള സാധ്യത കാണുന്നില്ല: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി

ഇന്ത്യന്‍ സാമ്പത്തിക മേഖല അതിവേഗം ഇടിയുന്നതായി നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി. രക്ഷപ്പെടാനുള്ള സാധ്യത കാണുന്നില്ലെന്നും സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ശേഷം ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അഭിജിത് പറഞ്ഞു. വിമാനം കുത്തനെ താഴേയ്ക്ക് വീഴുന്നതിന് തുല്യമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയെന്നും അഭിജിത് വിമര്‍ശിച്ചു.

സാമ്പത്തിക ശാസ്ത്രത്തില്‍ ലോകത്തെ വലിയ പുരസ്‌ക്കാരം നേടിയ അഭിജിത് ബാനര്‍ജിയ്ക്ക് ഇന്ത്യയുടെ സാമ്പത്തിക നിലയെ ഓര്‍ത്ത് ആശങ്ക. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണ്. വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് നിലവില്‍ ലഭിച്ചിരിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ സമീപഭാവിയിലൊന്നും സാമ്പത്തിക നില മെച്ചപ്പെടുമെന്ന് കരുതാനാകില്ലെന്നും നോബേല്‍ പുരസ്‌ക്കാര പ്രഖ്യാപനത്തിന് ശേഷം അമേരിക്കയില്‍ ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അഭിജിത് ചൂണ്ടികാട്ടി.

2014-2015 വര്‍ഷത്തിലാണ് തകര്‍ച്ചയുടെ ആദ്യ സൂചനകള്‍ ഇന്ത്യന്‍ എക്കോണോമിയില്‍ കണ്ട് തുടങ്ങിയത്. 2017-2018 ആയപ്പോഴേയ്ക്കും അതി രൂക്ഷമായി. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ അല്‍പ്പമെങ്കിലും സാമ്പത്തിക വളര്‍ച്ച ദൃശ്യമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആ ഉറപ്പും ഇല്ലാതായിരിക്കുന്നുവെന്നും അഭിജിത് വ്യക്തമാക്കി. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ തകര്‍ച്ചയെ വിമാനത്തിന്റെ കുത്തനെയുള്ള വീഴ്ച്ചയ്ക്ക് തുല്യമായാണ് നോബല്‍ സമ്മാന ജേതാവ് വിലയിരുത്തിയത്.

അഞ്ച് ലക്ഷം ട്രില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ലക്ഷ്യമെന്ന് നരേന്ദ്രമോദി അവകാശപ്പെടുമ്പോഴാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അകപ്പെട്ടിരിക്കുന്ന വലിയ തകര്‍ച്ച നൊബേല്‍ സമ്മാന ജേതാവ് ചൂണ്ടികാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News