എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല എന്ന് തെളിയിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ഭരണം വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്.

ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഇനി 58 എണ്ണം മാത്രമാണു പൂര്‍ത്തിയാകാനുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതെല്ലാം സര്‍ക്കാരിന്റെ നാലാംവര്‍ഷം പൂര്‍ത്തിയാക്കും. അറുന്നൂറ് കാര്യങ്ങളാണ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്.

ചരിത്രത്തില്‍ത്തന്നെ ആദ്യ സംഭവമായിരിക്കും ഇത്. ജനങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണിത്. മൂന്നരവര്‍ഷം മുമ്പ് ഇന്ത്യയില്‍ അഴിമതിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം.