ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരത്തെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി

ഐഎൻഎക്സ് മീഡിയ ഇടപാടിൽ ചിദംബരത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻറ്‌ ഡയരക്ടറേറ്റിന് കോടതി അനുമതി നൽകി.

നാളെ ചിദംബരത്തെ ചോദ്യം ചെയ്യും തിഹാർ ജയിലിലോ കോടതിക്കകത്ത് വെച്ചോ ചോദ്യം ചെയ്യാമെന്ന് ദില്ലി റോസ് അവന്യൂ കോടതി നിർദേശം നൽകി.

നാളെ ചിതമ്പരത്തെ റിമാൻറ് ചെയ്തേക്കുമെന്നും സൂചന. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡി മറ്റന്നാൾ അവസാനിക്കാനിരിക്കെയാണ് ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തെ കസ്റ്റഡിയിലെടുക്കാൻ കോടതി ഇഡിക്ക് അനുമതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News