ഇങ്ങനെയും ഒരച്ഛനോ?; മകളുടെ ശവമടക്ക് കഴിഞ്ഞ് ഷാജു പോയത് കൃഷിഭവനിലേക്ക്

കോഴിക്കോട്: മകള്‍ അല്‍ഫെയ്ന്റെ ശവമടക്ക് കഴിഞ്ഞ് ഷാജു പോയത് കൃഷിഭവനില്‍ കാര്‍ഷിക സബ്സിഡിക്കുള്ള അപേക്ഷ നല്‍കാന്‍. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ശവമടക്ക് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കടയില്‍നിന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ച് തൊട്ടടുത്ത കൃഷിഭവനില്‍ നല്‍കിയത്.

പിഞ്ചുമകള്‍ മരിച്ച ഭാവമൊന്നും ഷാജുവിനില്ലായിരുന്നുവെന്ന് കോടഞ്ചേരിയിലെ സുകന്യ സുവര്‍ണ കടയില്‍ അന്നുണ്ടായിരുന്ന സ്ത്രീ മറ്റുള്ളവരോട് പറഞ്ഞിരുന്നു. അയാള്‍ക്ക് അപേക്ഷ നല്‍കാനുള്ള ധൃതിയായിരുന്നുവെന്നും. കോടഞ്ചേരി എല്‍പി സ്‌കൂളിന് എതിര്‍വശം ആലക്കല്‍ ബില്‍ഡിങ്ങിലാണ് ഈ കട.

സ്വന്തം മകള്‍ മരിച്ച അച്ഛന്‍ ചെയ്യുന്ന പ്രവൃത്തിയായിരുന്നില്ല ഇതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഷാജു അന്നേദിവസം കൃഷിഭവനില്‍ പോയ കാര്യം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനുമറിയാം. ഷാജുവിന്റെ ഇത്തരം പെരുമാറ്റമാണ് പൊലീസില്‍ സംശയമുണര്‍ത്തുന്നത്. അധ്യാപകനായ ഷാജു തൊട്ടടുത്ത ദിവസം സ്‌കൂളിലും പോയിരുന്നു.

ഇവ ചേര്‍ത്തു വായിക്കുമ്പോള്‍ സിലിയുടെയും അല്‍ഫെയ്ന്റെയും മരണത്തില്‍ ഷാജുവിനുള്ള പങ്കും പൊലീസ് തള്ളിക്കളയുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News