ജനവിരുദ്ധമായ കാര്യങ്ങള്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അതവരുടെ നയത്തിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയൂ.

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കുപ്രചരണങ്ങളും സര്‍വ്വേകളുമായി എത്തുന്ന ചെപ്പടിവിദ്യക്കാര്‍ക്ക് ചെവി കൊടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നി കലഞ്ഞുരില്‍ പറഞ്ഞു. കോന്നി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

കോന്നി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ ത്ഥമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നി കലഞ്ഞൂരില്‍ എത്തിയത്.

ജനവിരുദ്ധമായ കാര്യങ്ങള്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അതവരുടെ നയത്തിന്റെ ഭാഗമായെന്നും ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വികസനമാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ശബരിമലയുടെ വികസനത്തിനു മാത്രമായി 1723കോടി രൂപ വകയിരുത്തിയെന്നും സ്വപ്ന പദ്ധതിയായ ശബരിമല വിമാനതാവള നിര്‍മ്മാണത്തിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വ്യാജ കുപ്രചരണങ്ങളും സര്‍വ്വേകളുമായി എത്തുന്ന ചെപ്പടിവിദ്യക്കാര്‍ക്ക് ചെവി കൊടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പര്യടനം ബുധനാഴ്ചയും തുടരും.