ബാര്‍കോഴക്കേസ് അവസാനിപ്പിക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. പ്രധാനപ്രതിയായ കെ എം മാണിയുടെ ഡത്ത് സര്‍ട്ടിഫിക്കറ്റ് വിജിലന്‍സ് ഹാജരാക്കിയതോടെയാണ് കോടതിയുടെ തീരുമാനം.

പ്രധാന പ്രതി മരണപ്പെട്ടതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്ന് കോടതി അറിയിച്ചു.ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍ക്കോഴക്കേസ് കെ എം മാണിയുടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിന് വരെ കാരണമായിരുന്നു. കൈരളി ന്യൂസില്‍ പാരാതിക്കാരന്‍ ബിജുരമേശ് ബാറനുവദിക്കാന്‍ കെ എം മാണി കോടികള്‍ കൈപറ്റിയെന്ന് അരോപണമുന്നയിച്ചതോടെയായിരുന്നു കേസിന്റെ ആരംഭം.