തൃശൂർ തൊഴിയൂരിൽ 25 വർഷം മുൻപ് കൊല ചെയ്യപ്പെട്ട ആര്‍എസ്എസ് പ്രാദേശിക നേതാവ് സുനിലിന്റെ കുടുംബത്തിന് പറയാനുള്ളത് നൊമ്പരപ്പെടുത്തുന്ന ഓർമ്മകളാണ്.

മകന്റെ യഥാർത്ഥ കൊലയാളികളെ തിരിച്ചറിഞ്ഞതിന് ശേഷം ബിജെപി-ആര്‍എസ്എസ് നേതൃത്വം തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കൊല്ലപ്പെട്ട സുനിലിന്റെ അമ്മ പറയുന്നു. സിപിഐഎം പ്രവർത്തകരെ കള്ള കേസിൽ കുടുക്കിയത് പോലീസ് ആണെന്നും കുടുംബം പറയുന്നു.