അമ്മ മനസ്സുകൾ ഒരുമിച്ച് ആശീർവദിച്ചു: താനൂർ ഗവ. കോളേജിലെ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം ആരംഭിച്ചു

കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് സിനിമാ താരങ്ങളും പ്രമുഖരുമാണ് സാധാരണ എത്താറുള്ളത്. എന്നാല് ഇത്തവണ വ്യത്യസ്തമായി ചിന്തിക്കുകയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഉള്ള താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി യൂണിയൻ.

സമൂഹത്തിന് കൂടി കരുതലായി താനൂർ ഗവ. കോളേജിലെ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടന വേദി. തവനൂർ സ്നേഹതീരം വൃദ്ധ സദനത്തിലെ 16 അമ്മമാരാണ് ഇത്തവണ താനൂർ വിദ്യാർത്ഥി യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ആരുമില്ലെന്ന തോന്നലിൽ നിന്ന് നൂറ് കണക്കിന് മക്കളുടെ സ്നേഹത്തിലേക്ക് എത്തിയ സ്നേഹതീരത്തെ അമ്മമാരെ യൂണിയൻ പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു.

വിശിഷ്ടാതിഥി ആയ നിലമ്പൂർ ആയിഷയ്ക്ക്‌ ഒപ്പം. സ്നേഹതീരത്തെ മുതിർന്ന അന്തേവാസിയായ ചന്ദ്രിക അമ്മയും ചേർന്നാണ് 2019-20 കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.

വിദ്യാർത്ഥികൾക്കായി ചന്ദ്രിക അമ്മ ഉദ്ഘാടന വേദിയിൽ ഗാനവും ആലപിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ അമ്മമാർക്ക് പുത്തൻ വസ്ത്രങ്ങളും ശാരീരിക പരിമിതി നേരിടുന്ന സഹപാഠിക്ക് വീൽചെയറും ഉദ്ഘാടന വേദിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി യൂണിയൻ കരുതിയിരുന്നു.

പിന്നണി ഗായകരായ നിഖിൽ കെ മോഹൻ, പ്രീജിത്ത്,നിയ ചാർലി, സംഗീത സംവിധായകൻ ഷിബു സുകുമാരൻ എന്നിവരും അമ്മമാർക്ക് ഒപ്പം താനൂർ കോളേജിലെ പുതിയ മാതൃകയ്ക്ക്‌ സാക്ഷ്യം വഹിക്കാൻ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here