തൃശൂർ കൈപ്പമംഗലത്തെ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പുടമകൾ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.

തൃശൂർ ജില്ലയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ച് വരെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും.

സംസ്ഥാനത്ത് കറുത്ത കൊടി കെട്ടി കരിദിനം ആചരിച്ച് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിേയഷൻ സെക്രട്ടറി ബാലൻ അറിയിച്ചു.