കൂടത്തായി കേസിൽ, കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ യിൽ നിന്ന് അന്വേഷണസംഘം ഇന്നും മൊഴി എടുക്കും.

വടകരയിലെ റൂറൽ എസ് പി ഓഫീസിൽ നടക്കുന്ന മൊഴിയെടുക്കലിന് സഹോദരി റെഞ്ചിയും ഹാജരാകും. അന്വേഷണത്തിൻ പൂർണ്ണ തൃപ്തിയെന്ന് റോജോ പ്രതികരിച്ചു.

കസ്റ്റഡി കാലാവധി കഴിയുന്ന ജോളി അടക്കമുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജോളിയെ തുടർന്നും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും

കൂടത്തായി കേസിലെ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ സഹോദരനുമായ റോജോയിൽ നിന്ന് അന്വേഷണസംഘം ഇന്നും മൊഴിയെഴുക്കും. സഹോദരി റെഞ്ചി, റോജോ എന്നിവരിൽ നിന്ന് അന്വേഷണസംഘം 10 മണിക്കൂർ ആദ്യദിനം മൊഴിയെടുത്തു.

ജോളി യുടെ 2 കുട്ടികളിൽ നിന്ന് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഹരിദാസ് പ്രത്യേകം മൊഴി രേഖപ്പെടുത്തി.
പോലീസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് റോജോ പ്രതികരിച്ചു. പരാതി പിൻവലിക്കാൻ ജോളിയിൽ നിന്ന് സമ്മർദ്ദമുണ്ടായെന്നും റോജോ പറഞ്ഞു.
Bite

ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡി കാലാവധി കഴിയുന്ന ജോളി അടക്കമുള്ള 3 പ്രതികളേയും വൈകീട്ട് 5 മണിക്ക് മുമ്പായി താമരശ്ശേരി കോടതിയിൽ ഹാജരാക്കും.

ജോളിയെ തുടർന്നും കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകും. 6 കൊലപാതക കേസുകൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുന്നതിനാൽ ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് പോലീസ് പറയുന്നു.

കൈരളി ന്യൂസ്